സുനിതാ വില്യംസ്‌ ഭൂമിയില്‍ തിരിച്ചെത്തി

single-img
19 November 2012

127 ദിവസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ഭൂമിയില്‍ തിരിച്ചെത്തി. ഇന്ന്‌ രാവിലെ 7:50 ന്‌ കസാഖിസ്‌ഥാനിലാണ്‌ സുനിതയുള്‍പ്പെടുന്ന മൂന്നംഗ സംഘം നാല്‌ മാസം നീണ്ട ബഹിരാകാശ ദൗത്യത്തിനു ശേഷം വന്നിറങ്ങിയത്‌. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്നുള്ള യൂറി മലെന്‍ഷെങ്കോ, ജപ്പാന്‍ ബഹിരാകാശ പര്യവേക്ഷണ ഏജന്‍സിയുടെ അകിഹികോ ഹോഷൈഡ് എന്നിവരാണ് സുനിതയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് യാത്രികർ.

ബഹിരാകാശത്ത്‌ ഏറ്റവും കൂടുതല്‍ തവണ നടന്ന വനിത, ബഹിരാകാശത്ത്‌ ഏറ്റവും കൂടുതല്‍ സമയം ചെലവിട്ട വനിത എന്നീ റിക്കോഡുകള്‍ സ്വന്തമാക്കിയാണ് സുനിതയുടെ മടക്കം