രക്തചന്ദനം കടത്ത്:പ്രതികൾക്ക് നക്‌സല്‍ ബന്ധം

single-img
19 November 2012

വല്ലാർപാടം വഴി രക്തചന്ദനം കടത്തിയ കേസിലെ പ്രതികൾക്ക് നക്സലുകളുമായി ബന്ധമുണ്ടെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തി. കസ്റ്റംസിന്റെ ഒത്താശയോടആന്ധ്രാപ്രദേശിലെ കാടുകളിൽ നിന്ന് അനധികൃതമായി വെട്ടുന്ന രക്തചന്ദനം നക്സലുകളുടെ സഹായത്തോടെയാണ് തമിഴ്നാട്ടിലെത്തിക്കുന്നത്. പിന്നീട് തുറമുഖങ്ങൾ വഴി ഇവ വിദേശരാജ്യത്തേക്ക് കടത്തും. ഇങ്ങനെ രക്തചന്ദനം വിറ്റു കിട്ടുന്നതിന്റെ ലാഭത്തിൽ 20 ശതമാനം നക്സലുകൾക്ക് നൽകുകയാണ് ചെയ്യുക.

ആന്ധ്രയിലെ നെല്ലൂര്‍, കഡപ്പ മേഖലകളിലെ കാടുകളില്‍ നിന്നാണ്‌ രക്‌തചന്ദനം മുറിച്ചുകടത്തുന്നത്‌. ഇത്‌ നക്‌സലുകളുടെ അറിവില്ലാതെ നടക്കില്ല എന്നാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കരുതുന്നത്‌.

ദുബായിയിലേക്കു കടത്താന്‍ ശ്രമിച്ച ഒരു കണ്ടെയ്‌നര്‍ രക്തചന്ദനം വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍വെച്ച് പിടികൂടിയ സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം ആറു പേര്‍ അറസ്റ്റിലായിരുന്നു.ഈ സംഘം നേരത്തെയും പല തവണ വല്ലാര്‍പ്പാടം വഴി രക്തചന്ദനം വിദേശത്തേക്ക് അനധികൃതമായി കയറ്റി അയച്ചതായി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.ഇന്റലിജന്‍സ് നടത്തിയ കൂടുതൽ അന്വേഷണത്തിലാണു നക്സൽ ബന്ധം പുറത്ത് വന്നത്