ഇസ്രായേലിന്റെ കൂട്ടക്കൊല ഗാസയില്‍ തുടരുന്നു

single-img
19 November 2012

പലസ്‌തീനു നേര്‍ക്കുളള ഇസ്രയേല്‍ ആക്രമണം ശക്‌തമായി തുടരുന്നു.സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 കവിഞ്ഞു. ഞായറാഴ്‌ചയാണ്‌ ഏറ്റവും ശക്‌തമായ ആക്രമണവും ആള്‍നാശവും ഉണ്ടായത്‌. വ്യോമ-നാവിക ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 26 പേര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഇതില്‍ പത്തോളം കുട്ടികളും ഉള്‍പ്പെടുന്നു.

ഞായറാഴ്ച ജനാധിവാസ കേന്ദ്രത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മാത്രം 11 പൗരന്മാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. നാല് പിഞ്ചുകുഞ്ഞുങ്ങളും 81കാരിയായ വൃദ്ധയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.