ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

single-img
19 November 2012

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം. മധ്യദല്‍ഹിയില്‍ കെ.ജി മാര്‍ക്കിലെ ഹിമാലയ ഹൗസിലാണ് രാവിലെ ആറുമണിയോടെ തീപിടിത്തമുണ്ടായത്. ബഹുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് തീപടര്‍ന്നിരിക്കുന്നത്.

മുപ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാര്‍ലമെന്റിന്റെ ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് തീപിടിത്തമുണ്ടായ കെട്ടിടം‍.

രക്ഷാപ്രവര്‍ത്തനത്തിനിടെ എട്ട് പേര്‍ക്ക് പൊള്ളലേറ്റു.കെട്ടിടത്തില്‍ ആളുകളില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്.