വിളപ്പില്‍ശാല;വിദഗ്‌ധ സമിതിയെ നിയോഗിക്കും

single-img
19 November 2012

വിളപ്പില്‍ശാലയില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഹൈക്കോടതി.  വിളപ്പില്‍ശാലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനും പുതിയ പ്ലാന്റിന്റെ പ്രായോഗികതയെ കുറിച്ച് അന്വേഷിക്കാനുമാണ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.

വിളപ്പില്‍ശാലയിലേത്‌ ഒരു രാഷ്‌ട്രീയ പ്രശ്‌നമാണെന്ന നിരീക്ഷണവും കോടതി നടത്തി. വിളപ്പില്‍ശാലയിലേക്ക്‌ മാലിന്യം എത്തിക്കാനോ മലിനജല പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കാനോ അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളതെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ ഇന്ന്‌ സത്യവാങ്‌മൂലം നല്‍കിയിരുന്നു