Business

ഗാര്‍ ഭേദഗതിക്ക് അന്തിമ രൂപമായെന്ന് ചിദംബരം

ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ലാഭത്തിന് നികുതി ഒഴിവാക്കുന്നത് തടയാന്‍ കൊണ്ടുവരുന്ന നിയമം തയാറായെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം അറിയിച്ചു. നികുതി ചുമത്തുന്നതിന് ആദായ നികുതി നിയമത്തിന്റെ 10 എ വകുപ്പില്‍ ഭേദഗതികള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ അനുമതി ലഭിക്കുന്നതോടെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് ചിദംബരം പറഞ്ഞു.

കഴിഞ്ഞ കേന്ദ്രബജറ്റിലാണു ഗാര്‍ നിര്‍ദേശിക്കപ്പെട്ടത്‌. എന്നാല്‍, ഇതിനെതിരേ വിദേശ നിക്ഷേപകരില്‍നിന്നും ആഭ്യന്തര നിക്ഷേപകരില്‍നിന്നും ഒരേപോലെ പ്രതിഷേധമുയര്‍ന്നു. നികുതി ഉദ്യോഗസ്ഥര്‍ക്ക്‌ അമിത അധികാരങ്ങള്‍ നല്‍കുന്നതാണു ചട്ടങ്ങളെന്നായിരുന്നു പ്രധാന ആക്ഷേപം. നിക്ഷേപകര്‍ക്ക്‌ ഉദ്യോഗസ്ഥരുടെ പീഡനമുണ്ടാകാന്‍ ഇത്‌ ഇടയാക്കുമെന്നും ആക്ഷേപം ഉണ്ട്.