ഫർഹ മേത്തർക്കും കെ.പി. ശ്രുതിക്കും കിരീടം

single-img
19 November 2012

ഇംഫാലില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ കേരളത്തിന്റെ ഫര്‍ഹ മേത്തറും കെ.പി. ശ്രുതിയും കിരീടം ചൂടി. എയര്‍ ഇന്ത്യയുടെ രേഷ്മ കാര്‍ത്തികിനേയും സഞ്ജന സന്തോഷിനേയും ഇവര്‍ പരാജയപ്പെടുത്തി – 21-19, 21-19.കൊച്ചി റീജണൽ സ്പോർട്സ് സെന്റർ ബാഡ്മിന്റൺ അക്കാഡമിയിൽ യൂണിവേഴ്സിറ്റി കോച്ച് എം.ജെ. മോഹനചന്ദ്രന്റെ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.

ഫര്‍ഹ മേത്തര്‍ വൈറ്റില ടോക്‌ എച്ച്‌ പബ്ലിക്‌ സ്‌കൂളിലെ 11-ാംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. എറണാകുളം സേക്രട്ട്‌ ഹാര്‍ട്ട്‌ സ്‌കൂളിലെ 11-ാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ശ്രുതി.