2 ജി ലേലം: സര്‍ക്കാറിന് കോടതിയുടെ വിമര്‍ശം

single-img
19 November 2012

2ജി സ്പെക്ട്രം ലേലത്തുക കുറഞ്ഞതിന് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ലേലത്തുക വളരെ കുറഞ്ഞുപോയത് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് കോടതി അഭിപ്രായപ്പെട്ടു. ലേലം സംബന്ധിച്ച് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യ വാങ്മൂലം കോടതി നിരസിച്ചു. രണ്ടു ദിവസത്തിനകം ടെലകോം സെക്രട്ടറി തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണു കേന്ദ്രസര്‍ക്കാര്‍ 2ജി സ്പെക്ട്രം ലൈസന്‍സ് വീണ്ടും ലേലം ചെയ്തത്. ലേലത്തിലൂടെ ലക്ഷ്യമിട്ടിരുന്ന വരുമാനം സര്‍ക്കാരിനു ലഭിച്ചില്ല. 40,000 കോടി രൂപ ലക്ഷ്യമിട്ടു നടത്തിയ ലേലത്തില്‍ 9,407 കോടി രൂപയാണു സമാഹരിച്ചത്.