National

കൂടംകുളം : ആദ്യ റിയാക്ടര്‍ ഡിസംബര്‍ 15 ന്‌

കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടര്‍ ഡിസംബര്‍ 15 -ന്‌ പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ കേന്ദ്രപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. നാരായണസാമി പറഞ്ഞു. 1000 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാവുന്ന കൂടംകുളത്തെ ആദ്യ റിയാക്ടറിന്റെ അവസാനഘട്ട പരിശോധന പൂര്‍ത്തിയായെന്നും ഡിസംബര്‍ 15 നകം റിയാക്ടറില്‍ നിന്ന്‌ വൈദ്യുതി ഉത്‌പാദനം തുടങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.