ആസിയാന്‍ – ഇന്ത്യ ഉച്ചകോടി – മന്‍മോഹന്‍ സിങ്‌ കംബോഡിയയില്‍

single-img
19 November 2012

പത്താമത്‌ ആസിയാന്‍ – ഇന്ത്യ ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ പ്രധാമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ കംബോഡിയയുടെ തലസ്ഥാനമായ നോംപെന്നിലെത്തി. ഞാറാഴ്‌ച ആരംഭിച്ച ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായാണ്‌ ആസിയാന്‍ – ഇന്ത്യ ഉച്ചകോടി നടക്കുന്നത്‌. ഇതിനോടൊപ്പമായി നടക്കുന്ന കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും മന്‍മോഹന്‍ സിങ്‌ പങ്കെടുക്കും. ആസിയാന്‍ – ഇന്ത്യ സ്വതന്ത്രവ്യാപാരം മൂലധനനിക്ഷേപ സേവന മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്‌. ഇതിനുള്ള കരാര്‍ ഈ ഉച്ചകോടിയില്‍ ഒപ്പിടണമെന്നാണ്‌ ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ അത്‌ സാധ്യമാകില്ലെന്നും കരാര്‍ അടുത്ത മാസം ഒപ്പുവെക്കുമെന്ന്‌ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു.