Local News

ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകന്‌ വെട്ടേറ്റു

കോഴിക്കോട്‌ കോട്ടൂളി മേഖലാ കമ്മിറ്റി അംഗമായ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനെ അഞ്ചംഗസംഘം വെട്ടിപ്പരിക്കേല്‍പിച്ചു. കോട്ടൂളി ഇടപ്പറത്തില്‍ മീത്തല്‍ എന്‍.വി. ബഷീറിനാണ്‌ വെട്ടേറ്റത്‌. നിരവധി പരിക്കുകളോടെ ബഷീറിനെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വളപ്പിന്‍ത്തൊടി സുനില്‍കുമാര്‍, ലിനീഷ്‌ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ കേസെടുത്തു.