അവിശ്വാസത്തെ അനുകൂലിക്കില്ലെന്ന്‌ സിപിഎം

single-img
18 November 2012

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്‌ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കില്ലെന്ന്‌ സിപിഎം.സര്‍ക്കാരിനെ രക്ഷിക്കാനാണു തൃണമൂല്‍ ശ്രമം. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നു സിപിഎം ആവശ്യപ്പെട്ടു. പ്രമേയത്തെ ബി.എസ്‌.പി, സമാജ്‌വാദി പാര്‍ട്ടി എന്നീ കക്ഷികള്‍ പിന്തുണയ്‌ക്കില്ല. അതേസമയം, ജെഡിയു നേതാവ്‌ ശരദ്‌ യാദവ്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടുമായി ചര്‍ച്ച നടത്തി.