ലോട്ടറി തട്ടിപ്പ്: ഭൂട്ടാനോട് സിബിഐ വിവരം തേടും

single-img
18 November 2012

ലോട്ടറിക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഭൂട്ടാന്‍ സര്‍ക്കാരിന് കത്തയച്ചു. ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് സംഘം ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നും വിവരങ്ങള്‍ തേടിയത്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മോണിക്ക  ഡിസ്‌ട്രിബ്യൂട്ടേഴ്സുമായി ഭൂട്ടാൻ സർക്കാരിനുള്ള കരാർ സംബന്ധിച്ച വിശദാംശങ്ങളാണ് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുള്ളത്.

എറണാകുളം സി.ജെ.എം കോടതിമുഖേനയാണ്‌ സി.ബി.ഐ കത്തയച്ചിരിക്കുന്നത്.