മാധ്യമങ്ങള്‍ ഗുണമില്ലാത്ത വിവാദങ്ങള്‍ ഒഴിവാക്കണം : കെ.സി. വേണുഗോപാല്‍

single-img
18 November 2012

സമൂഹത്തിന്‌ ഗുണമില്ലാത്ത വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതിന്‍മേല്‍ സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്ന രീതി മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന്‌ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കരുവാറ്റയില്‍ ചെങ്ങാരപ്പള്ളി പരമേശ്വരന്‍ പോറ്റി സ്‌മാരക അവാര്‍ഡുദാനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്ത എന്നത്‌ വിവാദങ്ങള്‍്‌ മാത്രമായി പോകരുതെന്നും ഐ.എസ്‌.ആര്‍.ഒ. ചാരക്കേസ്‌ 10 വര്‍ഷം മുമ്പ്‌ ഏറെ വിവാദമുണ്ടാക്കിയിരുന്നു. അടുത്തകാലത്ത്‌ മാധ്യമങ്ങളില്‍വന്ന വിവരങ്ങള്‍ അന്നത്തെ വിവാദങ്ങളുടെ കാമ്പില്ലായ്‌മയെ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.