ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനപവദിക്കില്ല : ഉമ്മന്‍ചാണ്ടി

single-img
18 November 2012

സംസ്ഥാനത്ത്‌ ചില്ലറവ്യാപാര മേഖലയില്‍ യാതൊരുകാരണവശാലും വിദേശനിക്ഷേപം അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാകമ്മിറ്റി പുതുതായി നിര്‍മിച്ച ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളും ഇതിരെതിരെ അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ട്‌. സമൂഹത്തിന്റെ സമ്മതമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒരുതീരുമാനവും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്‌ അധ്യക്ഷത വഹിച്ചു.