Kerala

സന്നിധാനത്ത് ബാലവേല:രണ്ട് പേർ അറസ്റ്റിൽ

ശബരിമല: സന്നിധാനത്ത് ബാലവേലയ്ക്ക് കുട്ടികളെ കൊണ്ടുവന്ന രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ഭാഗ്യരാജ്, മായാകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. സന്നിധാനം എസ്.ഐ പി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 180-ഓളം കുട്ടികളെയാണ് സംഘം സന്നിധാനത്ത് എത്തിച്ചത്.ശ്രീഗണേഷ് ഹോട്ടലില്‍ ജോലിക്കു നിന്നിരുന്ന കുട്ടികളെ പൊലീസെത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്.ശ്രീഗണേഷ് ഹോട്ടലുടമയ്ക്ക് എതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്