മരുഭൂമിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇന്ത്യക്കാരന്റേത്

single-img
17 November 2012

സൗദിയിലെ മരുഭൂമിയില്‍ കണ്ടെത്തിയ രണ്ടുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം ഇന്ത്യാക്കാരന്റേതാണെന്ന് അന്വേഷണത്തിനൊടുവില്‍ വ്യക്തമായി. ആന്ധ്രാപ്രദേശിലെ കരീംനഗര്‍ വെമുലവാഡ ഫാസില്‍ നഗര്‍ സ്വദേശി കേസരി ഹനമന്ദലു(38)വിന്റേതാണ് മൃതദേഹം.  റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ഗരിയയില്‍ നിന്നും 25 കലോമീറ്റര്‍ ദൂരം മരുഭൂമിയുടെ ഉള്ളിലാണ് രണ്ടുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.