മദ്യരാജാവ് പോണ്ടി ഛദ്ദ കൊല്ലപ്പെട്ടു

single-img
17 November 2012

മദ്യരാജാവ് പോണ്ടി ഛദ്ദയും സഹോദരനും വെടിവെയ്പില്‍ കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലിയിലെ ഛത്തര്‍പൂരില്‍ മെഹ്‌റൗലിയിലെ ഫാം ഹൗസില്‍ വെച്ചായിരുന്നു സംഭവം.ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള വ്യവസായിയാണു പോണ്ടി ഛദ്ദ.ഛദ്ദയും സഹോദരന്‍ ഹര്‍ദീപും പരസ്പരം നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് പരസ്പരം വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. 6000 കോടി രൂപ ആസ്തിയുള്ള വേവ് ഗ്രൂപ്പിന്‍റെ ഉടമയാണ് പോണ്ടി ഛദ്ദ.