മെട്രോ വിവാദങ്ങൾ മാധ്യമസൃഷ്ടി:മുഖ്യമന്ത്രി

single-img
17 November 2012

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  മാസം 27ന് ദല്‍ഹിയില്‍ ചേരുന്ന ഡി.എം.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതി നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കുമെന്നും യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ഏഴ്‌ വര്‍ഷമായി ഇ.ശ്രീധരന്‍ സര്‍ക്കാര്‍ പ്രതിനിധിയായി മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.