Kerala

നഗ്ന ബൈക്ക് സഞ്ചാരിയെ ജാമ്യത്തില്‍വിട്ടു

കോട്ടയം നഗരത്തിൽ നഗ്നനായി ബൈക്കില്‍ പാഞ്ഞ യുവാവിനെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു.വിവാഹം നടക്കാത്തതിന്റെ വിഷമം മൂലം പെട്ടെന്നുണ്ടായ വിഭ്രാന്തിയാണ്  നഗ്നതാപ്രദർശനത്തിനും അമിത വേഗത്തിൽ ബൈക്ക് ഓടിക്കാനും പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ കലക്ടറേറ്റ് ഭാഗത്തുകൂടി ബൈക്കില്‍ അതിവേഗം പായുന്ന നിലയിലാണ് യുവാവിനെ കണ്ടത്. നാട്ടുകാരാണു പിടികൂടി പോലീസിൽ ഏൽ‌പ്പിച്ചത്.പിടികൂടിയ നാട്ടുകാർ ഇയാളെ ക്രൂരമായി മർദ്ദിച്ചിരുന്നു. ശരീരമാസകലം അടിയുടെ പാടുകളാണ്. പരാതിയെ തുടർന്ന് കണ്ടാലറിയുന്നവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.