ഇമെയില്‍ ചോര്‍ത്തല്‍: ദസ്തക്കറിനെ റിമാന്‍ഡ് ചെയ്തു

single-img
17 November 2012

ഇമെയില്‍ ചോര്‍ത്തല്‍ കേസിൽ അറസ്റ്റിലായ ഹോമിയോ ഡോക്ടർ ദസ്തക്കറിനെ ഈമാസം 23 വരെ റിമാന്‍ഡ് ചെയ്തു.  രണ്ടാം പ്രതിയായ ദസ്തക്കര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കും.അതേസമയം  ദസ്തക്കീർ ഒളിവിൽ കഴിയവെ സർക്കാർ വിരുദ്ധ ഇമെയിലുകൾ അയച്ചതായി റിമാൻഡ് റിപ്പോർട്ട്.മൂന്നാം പ്രതി ഷാനവാസിനാണ് സർക്കാർ വിരുദ്ധ ഇ-മെയിലിൽ അയച്ചത്.മതതീവ്രവാദസംഘടനകളുമായി ചേർന്ന് രാജ്യത്തിനകത്തും പുറത്തുമുളള സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളെ മോശമായി ചിത്രീകരിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു