യുഡിഎഫിന് കണ്ടകശനി; കെ.മുരളീധരന്‍

single-img
16 November 2012

യുഡിഎഫിന് കണ്ടകശനിയുടെ സമയമാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. പരിഹാരക്രിയ ചെയ്തില്ലെങ്കില്‍ കണ്ടകശനി കൊണ്‌ടേ പോകൂയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ എ.കെ.ആന്റണി വിമര്‍ശിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആന്റണിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലുള്ളതാണെന്ന് എല്ലാവരും മനസിലാക്കണം. ആന്റണിയെ പ്രകോപിപ്പിച്ചത് ബ്രഹ്‌മോസിലെ യൂണിയന്‍ പ്രശ്‌നമല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.