ചന്ദ്രശേഖരന്‍ വധക്കേസ്: വിചാരണ ഇന്നു തുടങ്ങും

single-img
16 November 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ ഇന്നു മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. ജഡ്ജി ആര്‍. നാരായണ പിഷാരടി മുമ്പാകെയാണു കേസ് പരിഗണനയ്ക്കു വരുന്നത്. വടകര ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച കേസ് കോഴിക്കോട് സെഷന്‍സ് കോടതിയിലേക്കു മാറ്റിയിരുന്നു. പിന്നീടു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. ഉബൈദാണു മാറാട് പ്രത്യേക കോടതിയില്‍ വിചാരണ നടത്താന്‍ ഉത്തരവിട്ടത്. റിമാന്‍ഡില്‍ കഴിയുന്ന 13 പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ജാമ്യത്തിലിറങ്ങിയ 61 പേര്‍ ഈ മാസം 29നു ഹാജരാകണം. മൊത്തം 76 പ്രതികളുള്ള കേസില്‍ രണ്ടുപേര്‍ ഒളിവിലാണ്.