താക്കറെ: ഗുരുതരനില തുടരുന്നു; മുംബൈയില്‍ കനത്ത സുരക്ഷ

single-img
16 November 2012

ശിവസേനാ തലവന്‍ ബാല്‍ താക്കറെയുടെ ആരോഗ്യനില അതീവ ഗുരുതരമാണെങ്കിലും കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് നേരിയ പുരോഗതിയുണെ്ടന്നു ശിവസേനാ വക്താവ് സഞ്ജയ് റൗത് അറിയിച്ചു. ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തുവെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണെ്ടന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രി താക്കറെയുടെ നില വഷളായിരുന്നു.

മുംബൈയില്‍ താക്കറെയുടെ വസതിയായ മാതോശ്രീയുടെ സമീപവും ബാന്ദ്രയിലും സുരക്ഷ വര്‍ധിപ്പിച്ചു. വന്‍തോതില്‍ മുംബൈ പോലീസും ദ്രുതകര്‍മ സേനയും പ്രദേശത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ശിവസേനയുടെ ശക്തികേന്ദ്രങ്ങളായ ദാദറിലും പരേലിലും കടകമ്പോളങ്ങള്‍ അടച്ചു.

നേതാവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാകുലരായ ആയിരക്കണക്കിനു ശിവസേനാ പ്രവര്‍ത്തകര്‍ മാതോശ്രീയിലെത്തുന്നുണ്ട്. സംസ്ഥാനമൊട്ടാകെ താക്കറെയ്ക്കുവേണ്ടി ആരതി ഉഴിഞ്ഞു പ്രാര്‍ഥിച്ചു.