മാറാട് സംഭവം: സിബിഐ അന്വേഷിക്കണം വേണമെന്ന് വി.എസിന്റെ കത്ത്

single-img
16 November 2012

മാറാട് കൂട്ടക്കൊലക്കേസിലെ ഗൂഢാലോചനയും വിദേശ ഫണ്ടിന്റെ ഉറവിടവും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വ്യാജലോട്ടറി സംബന്ധിച്ച സിബിഐ അന്വേഷണവും കള്ളനോട്ട് സംബന്ധിച്ച എന്‍ഐഎ അന്വേഷണവും കുറ്റമറ്റ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.