ചലച്ചിത്രതാരം ലിസിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

single-img
16 November 2012

ചലച്ചിത്രതാരം ലിസി പ്രിയദര്‍ശനെതിരായ കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പിതാവിനു ജീവനാംശം നല്‍കണമെന്ന കോടതി ഉത്തരവ് പാലിച്ചെന്ന് വ്യക്തമാക്കി ലിസി സത്യവാങ്മൂലം സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് ജസ്റ്റിസ് ബി.പി.റേ നടപടികള്‍ അവസാനിപ്പിച്ചത്. ലിസി നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്കിയിരുന്നെങ്കിലും ലിസി ഇന്നും കോടതിയിലെത്തിയില്ല. ഹര്‍ജി പരിഗണിക്കവേ കോടതിയലക്ഷ്യ നടപടികള്‍ എടുക്കേണ്ടതില്ലെന്നും കോടതി മുമ്പ് ഉത്തരവു നല്കിയ പ്രകാരമുള്ള തുക കെട്ടിവച്ചിട്ടുണെ്ടന്നും ലിസിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ നടപടികള്‍ ആവശ്യമെങ്കില്‍ കേസ് ഡിവിഷന്‍ ബെഞ്ചിന് കൈമാറാമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് സിംഗിള്‍ബെഞ്ച് കോടതിയലക്ഷ്യ കേസിലെ നടപടികള്‍ അവസാനിപ്പിച്ചത്.