സ്വര്‍ണം ഇറക്കുമതി: ചൈന ഇന്ത്യയെ മറികടക്കും

single-img
16 November 2012

കഴിഞ്ഞമാസം ഇന്ത്യയിലേക്കു വന്‍തോതില്‍ സ്വര്‍ണം എത്തിയെങ്കിലും ഈവര്‍ഷം ചൈന മുന്നിലെത്തുമെന്നു സൂചന. ജൂലൈ മുതല്‍ സെപ്റ്റബര്‍ വരെയുള്ള സമയത്താണ് ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണം എത്തിയത്. എന്നാല്‍ ഈ അവസരത്തില്‍ ചൈന പിന്നിലായിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദമായപ്പോള്‍ ചൈനയുടെ കുതിപ്പു തുടങ്ങി. ഇപ്പോള്‍ രണ്ടു രാജ്യങ്ങളും ഒപ്പത്തിലാണ് പോകുന്നത്. സാമ്പത്തിക വര്‍ഷാവസാനത്തോടെ ചൈന മുന്നിലെത്തുമെന്നാണു വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. എന്നാല്‍ ഈ വ്യത്യാസം 50 ടണ്‍ മാത്രമെ ഉണ്ടാകുകയുള്ളൂ.