നഗ്നനായി ബൈക്കോടിച്ച യുവാവ് പിടിയില്‍

single-img
16 November 2012

ബൈക്കില്‍ പൂര്‍ണ നഗ്നനായി സഞ്ചരിച്ച യുവാവ് പിടിയില്‍. മണര്‍കാട് ഒറവയ്ക്കല്‍ പുതിയകാവില്‍ ഗോപന്‍ ടി നായരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ഉടുവസ്ത്രമില്ലാതെ ബൈക്കില്‍ കെ.കെ റോഡിലൂടെ പാഞ്ഞുപോയ യുവാവ് പിന്നീട് എംസി റോഡിലെത്തി. പിന്നാലെ പാഞ്ഞ പൊലീസിനു യുവാവിന്റെ വേഗത്തിനൊപ്പമെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മൂലേടം കുറ്റിക്കാട്ടിനു സമീപത്തു നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി. നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വളഞ്ഞിട്ടു തല്ലി. പിന്നീട് പൊലീസെത്തി സ്‌റ്റേഷനിലെത്തിച്ചു. മാനസികവിഭ്രാന്തി കാണിക്കുന്ന യുവാവ് പനച്ചിക്കാട് സ്വദേശി കാര്‍ത്തിക് (32) എന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ വിലാസം കണ്ടെത്തിയത്. മാനസികവിഭ്രാന്തി മൂലമോ ലഹരിയുടെ ഉന്മാദത്തിലോ ആകാം യുവാവ് നഗ്നനായി സഞ്ചരിച്ചതെന്നു പൊലീസ് പറയുന്നു.