റേഷന്‍കടകളിലൂടെ പാവപ്പെട്ടവര്‍ക്ക് അരി ലഭിക്കാത്തതു ക്രിമിനല്‍ കുറ്റം: കെ.വി. തോമസ്

single-img
16 November 2012

കേന്ദ്രസര്‍ക്കാര്‍ റേഷന്‍കടകളിലൂടെ സബ്‌സിഡിനിരക്കില്‍ വിതരണം ചെയ്യുന്ന അരി പാവപ്പെട്ടവര്‍ക്കു ലഭ്യമാക്കാതിരിക്കുന്നതു ക്രിമിനല്‍കുറ്റമാണെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ്. തൃശൂരില്‍ നടക്കുന്ന ഏഴാമതു സഹകരണ കോണ്‍ഗ്രസിന്റെ ഭാഗമായി മുന്‍ സഹകരണ മന്ത്രിമാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്‍കിടക്കാരുടെയും ഇടത്തട്ടുകാരുടെയും കൈയില്‍നിന്നു പൊതുവിതരണരംഗത്തെ മോചിപ്പിച്ച് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു. ഭരണച്ചെലവു കുറയ്ക്കാന്‍ സഹകരണപ്രസ്ഥാനങ്ങള്‍ ശ്രമിക്കണം. സ്ഥാപനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാകണം. ധാന്യസംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സഹകരണ മേഖല തയാറായാല്‍ അതിനാവശ്യമായ എല്ലാ സാമ്പത്തിക, സാങ്കേതിക സഹായവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.