ബിജെപി 21ന് ദേശവ്യാപകമായി പ്രതിഷേധിക്കും

single-img
16 November 2012

ഈ മാസം 21ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെതിരേ ദേശവ്യാപകമായി പ്രതിഷേധിക്കാന്‍ ബിജെപി തീരുമാനിച്ചതായി ദേശീയ വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതി, ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപം, വിലക്കയറ്റം എന്നിവയില്‍ പ്രതിഷേധിച്ചാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു തലേന്നാള്‍തന്നെ ദേശവ്യാപകപ്രതിഷേധം നടത്തുന്നതെന്ന് നഖ്‌വി മാധ്യമങ്ങളോടു പറഞ്ഞു. തലസ്ഥാന നഗരങ്ങളില്‍ റാലികള്‍ നടത്തിയും തൊഴിലാളികള്‍ പണിമുടക്കിയും പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കും. ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ പ്രതിഷേധ സമരത്തിനു ചുക്കാന്‍ പിടിക്കും.