പൊതുമാപ്പ്‌ : നാട്ടിലെത്താന്‍ ഇന്ത്യക്കാര്‍ക്ക്‌ സൗകര്യമൊരുക്കും : കെ.സി. വേണുഗോപാല്‍

single-img
16 November 2012

ഗള്‍ഫ്‌ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ ദുബായ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടിലെത്താക്കാന്‍ എയര്‍ ഇന്ത്യ സൗകര്യമൊരുക്കുമെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ദുബായില്‍ എയര്‍ ഇന്ത്യ ആസ്ഥാനത്ത്‌ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷമാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. അടുത്ത രണ്ട്‌ മാസത്തേക്കാണ്‌ ദുബായ്‌ സര്‍ക്കാര്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌.