പെട്രോള്‍ വില 95 പൈസ കുറച്ചു

single-img
16 November 2012

പെട്രോള്‍ വില ലിറ്ററിന് 95 പൈസ കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കുണ്ടായ വിലയിടിവും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് പെട്രോളിനു വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളെ നിര്‍ബന്ധിതരാക്കിയത്. 110 ഡോളറാണ് അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയിലുള്ള വില. ഈ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോള്‍ രണ്ടു രൂപയുടെ ലാഭമുണെ്ട ന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിറ്ററിനു 95 പൈസ കുറച്ചതോടെ തിരുവനന്തപുരത്ത് 69.71 രൂപയും കൊച്ചിയില്‍ 69.52 രൂപയും കോഴിക്കോട്ട് 69.74 രൂപയുമാണു പുതിയ പെട്രോള്‍ വില. ഓക്‌ടോബറില്‍ വില വര്‍ധിപ്പിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ വില കുറയ്ക്കുന്നത്.