ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ്‌ ഉമ്മന്‍ ചാണ്ടി കഴുത്തില്‍ തൂക്കി നടക്കട്ടെ: വി.എസ്

single-img
15 November 2012

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് കഴുത്തില്‍ തൂക്കി  നടക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരിഹാസം.ഇതുമായി മുന്നോട്ടുപോകണോ എന്ന്‌ ഉമ്മന്‍ചാണ്ടി തീരുമാനിക്കട്ടെയെന്നും വി എസ് പറഞ്ഞു.സംസ്‌ഥാന മുഖ്യമന്ത്രിയായി നല്ലപോലെ ഭരിച്ചയാളുമാണ്‌ ആന്റണി. അദ്ദേഹം പറഞ്ഞത്‌ ഒരു സര്‍ട്ടിഫിക്കറ്റായി കണ്ട്‌ ഉമ്മന്‍ ചാണ്ടിക്ക്‌ കഴുത്തില്‍കെട്ടിത്തൂക്കാം പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്രഹ്മോസ് ഇന്‍റഗ്രേഷന്‍ കോംപ്ളക്സ് ഉദ്ഘാടന ചടങ്ങില്‍ ആന്‍റണിയുടെ സര്‍ക്കാര്‍ വിമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.