Kerala

കടുവയെ തുറന്ന് വിട്ടതിന് ഹര്‍ത്താല്‍

തിരുനെല്ലിയില്‍ പിടികൂടിയ കടുവയെ ജനവാസ കേന്ദ്രത്തില്‍ തുറന്നുവിട്ടെന്ന് ആരോപിച്ച് വയനാട്ടിലെ നാലു പഞ്ചായത്തുകളില്‍ രാവിലെ ഹര്‍ത്താന്‍ തുടങ്ങി. സുല്‍ത്താന്‍ ബത്തേരി, നൂല്‍പുഴ,പുല്‍പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ് ഹര്‍ത്താൽ‍. ജനങ്ങളുടെ കണ്ണുവെട്ടിച്ച് കുറിച്യാട് വനത്തിലൂടെ കടന്ന് മുത്തങ്ങയില്‍ കടുവയെ തുറന്നുവിട്ടതിനെ ചൊല്ലി ബത്തേരി മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ, പുലിവാല്‍മുക്ക്, പനവല്ലി പ്രദേശങ്ങളില്‍ ഭീതി വിതച്ച കടുവ പ്രദേശത്തെ നാല് പശുക്കളെയാണ് കൊന്നത്. നാടിനെ നടുക്കിയ കടുവയെ കുടുക്കാന്‍ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്. കെണിയില്‍ കുടുങ്ങിയ കടുവയെ തുറന്ന് വിടുന്നതിനെ ചൊല്ലി നാട്ടുകാരും വനപാലകരുമായി സംഘർഷമുണ്ടായിരുന്നു.കടുവയെ തുറന്നുവിട്ട സ്ഥലം ജനപ്രതിനിധികളെ കാണിക്കണമെന്നാണ് നാട്ടുകാർ ഉന്നയിച്ചിരിക്കുന്ന ആവശ്യം.