ശബരിമല നട ഇന്ന് തുറക്കും

single-img
15 November 2012

-മകരവിളക്കു മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് 5.30നു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. ബാലമുരളി നട തുറക്കുന്നതോടെ 41 നാള്‍ നീളുന്ന മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കമാകും.മറ്റ് പൂജകളൊന്നും വ്യാഴാഴ്ചയില്ല. രാത്രി 10 ന് നട അടക്കും. മണ്ഡലകാല തീര്‍ഥാടനത്തിന് വൃശ്ചികം ഒന്നായ വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് എന്‍. ദാമോദരന്‍പോറ്റി നടതുറക്കും.