സര്‍ക്കാരിനെതിരേയല്ല ആന്‍റണിയുടെ പരാമര്‍ശം : ഉമ്മന്‍ചാണ്ടി

single-img
15 November 2012

ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ഉന്നയിച്ച വിമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബ്രഹ്മോസിലെ തൊഴില്‍ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം അങ്ങനെ പരാമര്‍ശിച്ചതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.ആന്‍റണിയുടെ വിമര്‍ശം സദുദേശപരമാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വിവാദമുണ്ടാക്കി അന്തരീക്ഷം മോശമാക്കുന്നവര്‍ അത് തിരുത്തണമെന്നും അന്തരീക്ഷം മോശമാക്കുന്നത് ആരാണെന്ന് ഞാന്‍ പറയുന്നില്ലെന്നും ബ്രഹ്മോസില്‍ യൂണിയന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു