നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് എം എം മണി

single-img
15 November 2012

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഞ്ചേരി ബേബിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി.പരിശോധനയ്ക്ക് തയ്യാറല്ലെന്ന് കാണിച്ച് മണി പ്രത്യേക പൊലീസ് സംഘത്തെ അറിയിച്ചു. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പി എ യു സന്തോഷ് കുമാറിന് രജിസ്‌ട്രേഡ് തപാലില്‍ അയച്ച കത്തിലാണ് നുണപരിശോധനയ്ക്ക് താന്‍ തയ്യാറല്ലെന്ന കാര്യം മണി വ്യക്തമാക്കിയത്.ആരോഗ്യപരമായ കാരണങ്ങളാല്‍ നുണപരിശോധനയ്ക്ക് വിധേയനാവാന്‍ കഴിയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നുണപരിശോധന ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊലീസിനോട് ഇക്കാര്യത്തില്‍ സഹകരിക്കാനാവില്ല. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ ഈ നടപടി കീഴ്‌ക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.