ചൈനയ്ക്ക് പുതിയ അമരക്കാരന്‍

single-img
15 November 2012

ചൈനീസ് പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഹു ജിന്താവോയുടെ പിന്‍ഗാമിയായി ഷി ജിന്‍പിങ്ങിനെ പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഒരു പതിറ്റാണ്ടിനുശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുന്നത്.നിലവില്‍ ചൈനയുടെ വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയും സൈനിക കമ്മീഷന്‍ വൈസ് ചെയര്‍മാനുമാണ് ഷി ജിന്‍പിങ്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. പുതിയ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ച മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും ഷി നന്ദി പറഞ്ഞു.പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ഹു ജിന്റാവോയുടെ പകരക്കാരനായി ഷി ചൈനീസ് പ്രസിഡന്റ് പദവി ഏല്‍ക്കുക.