താക്കറെയുടെ നില അതീവ ഗുരുതരം

single-img
15 November 2012

ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഓക്സിജന്‍ നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കടുത്ത ശ്വാസതടസ്സത്തെ തുടർന്നാണ് 86 കാരനായ അദ്ദേഹത്തിന്റെ നില വഷളായത്.ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് താക്കറെ ശ്വസിക്കുന്നത്. സ്വവസതിയായ മാതോശ്രീയിലാണ്‌ എണ്‍പത്തിയാറുകാരനായ താക്കറെയ്‌ക്ക് ചികിത്സ നല്‍കുന്നത്‌.

താക്കറെയുടെ വസതിയിലേക്ക് വന്‍ ജനാവലിയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.ബാല്‍ താക്കറെയുടെ ആരോഗ്യനില മെച്ചപ്പെടുമെന്ന്അദ്ദേഹത്തിന്റെ മകനും ശിവസേന എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ ഉദ്ധവ് താക്കറെ പറഞ്ഞു. വസതിക്ക് മുന്നിലെത്തിയ അനുയായികളോടു സംസാരിക്കുകയായിരുന്നു ഉദ്ധവ്.