2ജി ലേലം:പ്രതീക്ഷിച്ചത് 40000 കോടി,കിട്ടിയത് 9,407 കോടി

single-img
15 November 2012

2ജി സ്പെക്ട്രം ലേലത്തിന് നിരാശാജനക അന്ത്യം. രണ്ടുദിനം നീണ്ട ലേലത്തില്‍  പ്രതീക്ഷിച്ച തുകയിൽ നിന്നും നാലിലൊന്ന് മാത്രം.സുപ്രീം കോടതി റദ്ദാക്കിയ 122 ലൈസന്‍സുകളാണു സര്‍ക്കാര്‍ പുനര്‍ലേലത്തിനു വച്ചത്‌. തുടക്കം മുതല്‍ ലേലത്തിനോടു തണുത്ത പ്രതികരണമാണു മൊബൈല്‍ സേവനദാതാക്കള്‍ സ്വീകരിച്ചത്‌.സിഡിഎംഎ സ്പെക്ട്രത്തിന് ആവശ്യക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ലേലം നടന്നില്ല.രാജ്യവ്യാപക ലൈസന്‍സിനും കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. അടിസ്ഥാന വില വളരെ ഉയര്‍ന്നതാണെന്നാണ് ലേലത്തിന് ലഭിച്ച തണുപ്പന്‍ പ്രതികരണത്തിന് കമ്പനി അധികൃതര്‍ പറയുന്ന കാരണം. 14,000 കോടിയായിരുന്നു രാജ്യവ്യാപക സ്പെക്ട്രത്തിന്‍െറ അടിസ്ഥാന വില.