നാട്ടുകാരെ വിറപ്പിച്ച കടുവ കുടുങ്ങി

single-img
14 November 2012

തിരുനെല്ലി, അപ്പപ്പാറ പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ  വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.അപ്പപ്പാറ തെറ്റ്റോഡ് പുലിവാല്‍ മുക്കില്‍ ചൊവ്വാഴ്ച സ്ഥാപിച്ച കൂട്ടിലാണ് കൂറ്റന്‍ കടുവ വീണത്. വനപാലകര്‍ കാവലേര്‍പ്പെടുത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും എത്തിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.കടുവ ഭീതിയെ തുടർന്ന് ഹർത്താൽ നടത്തുന്നതിനിടെയാണു കടുവ കൂട്ടിലായത്

കടുവ കൊന്ന പശുക്കളുടെ ജഡവുമായി ഫോറസ്റ്റ് സ്‌റ്റേഷനിലേക്കും സബ് കലക്ടറുടെ ഓഫിസിലേക്കും നാട്ടുകാര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നത് വാർത്ത ആയിരുന്നു