സിദ്ദീഖിന് കാറപകടത്തില്‍ പരിക്ക്

single-img
14 November 2012

ചലച്ചിത്ര നടൻ സിദ്ദീഖിന് കാറപകടത്തില്‍ പരിക്ക്.ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് സിദ്ദീഖിനും അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ക്കും  പരിക്കേറ്റത്.കാര്‍ താഴ്ചയിലേക്കു മറിയുകയുമായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിന്‍ ഉപയോഗിച്ചാണു കാര്‍ ഉയര്‍ത്തി മാറ്റിയത്. സിദ്ദിഖ് തന്നെയാണു വിവരം പോലീസിലറിയിച്ചത്. ഹൈവേ പോലീസും കരുനാഗപ്പള്ളി പോലീസുമെത്തി ഇരുവരെയും പ്രാഥമിക ചികിത്സ നല്‍കിയശേഷം തുടര്‍ ചികിത്സകള്‍ക്കായി എറണാകുളത്തേക്കു പറഞ്ഞയച്ചു.ശാരീരിക വേദന മാത്രമെ തനിക്കുള്ളുവെന്നു സിദ്ദിഖ് പറഞ്ഞു. ദൈവത്തിന്റെ കൃപ കൊണ്ട് മാത്രമാണു ഡ്രൈവറും താനും രക്ഷപ്പെട്ടതെന്നും സിദ്ദിഖ് പറഞ്ഞു.