ദേശീയഗാനത്തെ അനാദരിക്കല്‍: തരൂരിനെതിരായ വിചാരണ തുടരും

single-img
14 November 2012

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ വിചാരണ തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊച്ചിയിൽ ഹോർമിസ് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്പോൾ ദേശീയഗാനം ആലപിക്കുന്പോൾ അമേരിക്കൻ മാതൃകയിൽ വലതുകൈ നെഞ്ചിൽ ചേർത്തുവയ്ക്കാനായിരുന്നു തരൂരിന്റെ നിർദ്ദേശം.തരൂരിന്റെ ഈ നടപടി ദേശീയഗാനത്തെ അനാദരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ കേസിലാണു വിചാരണ തുടരുന്നത്