റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്,അട്ടിമറി സാധ്യതയെന്ന് പോലീസ്

single-img
14 November 2012

ഇരവിപുരത്തിനടുത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടാണ് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയത്.ബുധനാഴ്ച പുലര്‍ച്ചെ 1.55നാണ് സംഭവം നടന്നത്. സ്ളാബിന് മുകളിലൂടെ ട്രെയിന്‍ കയറി പോയെങ്കെിലും അപകടമൊന്നും സംഭവിച്ചില്ല. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനാണ് സ്ളാബിന് മുകളിലൂടെ കയറി ഇറങ്ങിയത്.ക്രൈം ബ്രാഞ്ച് എസ് പി സാം ക്രിസ്റ്റി ഡാനിയലാണ് അന്വേഷണം നടത്തുന്നത്. അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നു എസ് പി സാം ക്രിസ്റ്റി പറഞ്ഞു