പ്രണയാഭ്യർഥന തടഞ്ഞതിനു കൊല;പ്രതിക്ക് ജീവപര്യന്തം

single-img
14 November 2012

വിവാഹാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായി വിദ്യാര്‍ഥിനിയെ അക്രമിയ്ക്കുകയും അച്ഛനെ കുത്തിക്കൊല്ലുകയും ചെയ്ത കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചു. മാവേലിക്കര അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.പ്രതി രാഹുല്‍ വര്‍ഗീസിനെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു  തടഞ്ഞ പിതാവ് കുറുമ്പക്കാട്ട് അശോകനെ പ്രതി കുത്തിക്കൊല്ലുകയായിരുന്നു. അശോകും മകളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തള്ളിയിട്ട രാഹുല്‍ മകളെ കുത്തുന്നതു തടയുന്നതിനിടയിലാണ് അശോക് കുത്തേറ്റു മരിച്ചത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രാഹുലിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കല്ലിശ്ശേരിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ അവിടെ ലാപ്‌ടോപ്പ് സര്‍വീസിങ്ങിനെത്തിയ പെൺകുട്ടിയുമായി പരിചയത്തിലായിരുന്നു.ഇതിനിടെ ഇയാൾ വിവാഹാഭ്യർഥന നടത്തി ശല്ല്യം ചെയ്തിരുന്നു.ഇതിനെതിരെ ആശോക് പോലീസിൽ പരാതി നൽകിയിരുന്നു