പാകിസ്ഥാനിൽ സ്കൂൾ വിദ്യാഭ്യാസം സൌജന്യമാക്കും

single-img
14 November 2012

പാക്കിസ്ഥാനില്‍ സ്‌ക്കൂള്‍ വിദ്യാഭാസം സൗജന്യമാക്കാനുള്ള ബില്‍ ദേശീയ അസംബ്ലി പാസാക്കി.അഞ്ചിനും പതിനാറിനും ഇടയിലുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതാണു ബില്ലിലെ വ്യവസ്ഥ.സൗജന്യമായിട്ടാകും കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുക.പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗം യസ് മീന്‍ റഹ്മാന്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് ദേശീയ അസംബ്ലിയില്‍  പാസാക്കിയത്.