നുണപരിശോധന; മണിക്ക്‌ നോട്ടീസ്‌ കൈമാറി

single-img
14 November 2012

യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊലക്കേസിൽ നുണപരിശോധനയ്ക്ക് ഹാജരാവാനുളള നോട്ടീസ്‌ എം.എം മണിയ്ക്ക് കൈമാറി.മണിയുടെ വസതിയിലെത്തിയാണ്‌ നോട്ടീസ്‌ നല്‍കിയത്‌. നോട്ടീസ്‌ കൈപ്പറ്റിയതായും തുടര്‍നടപടികള്‍ അഭിഭാഷകരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും മണി പറഞ്ഞു. അഞ്ചേരി ബേബി 1982 നവംബര്‍ 13ന് മണത്തോട് ഏലത്തോട്ടത്തില്‍ വച്ചാണ് വെടിയേറ്റു മരിച്ച സംഭവത്തിലാണ് തുടരന്വേഷണം നടത്തുന്നത്.കേസില്‍ പ്രതികളെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച മൊഴികളില്‍ വൈരുധ്യമുണ്ടായതിനാലാണ്‌ നുണപരിശോധനയ്‌ക്ക് വിധേയരാക്കുന്നത്‌. മറ്റു പ്രതികളായ ഒ.ജി മദനന്‍, എ.കെ ദാമോദരന്‍, കുട്ടന്‍ എന്നിവരെയും നുണപരിശോധനയ്‌ക്ക് വിധേയരാക്കുന്നുണ്ട്‌.