ജീവനാംശ കേസ്:ലിസി പ്രിയദര്‍ശന്‍ കോടതിയില്‍ ഹാജരായില്ല

single-img
14 November 2012

ചെലവിന് പണം ആവശ്യപ്പെട്ട് ചലചിത്രതാരം ലിസി പ്രിയദര്‍ശനെതിരെ പിതാവ് നല്‍കിയ ഹർജിയില്‍ ലിസി പ്രിയദര്‍ശന്‍ കോടതിയില്‍ ഹാജരായില്ല.കേസില്‍ നടി ലിസി പ്രിയദര്‍ശന്‍  നിര്‍ബന്ധമായും ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.പണം അടച്ചെന്ന കാരണത്താല്‍ ഇന്ന് ഹാജാരാകാതിരുന്ന നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആദ്യം പണം അടച്ചിട്ട് കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. പണം അടച്ചതുകൊണ്ട് ഹാജരാകേണ്ട എന്ന് ഇതിന് അര്‍ത്ഥമില്ലെന്നും കോടതി പറഞ്ഞു.