Business

കിങ്ങ്ഫിഷർ വാഗ്ദാനം പാലിച്ചില്ല;ജീവനക്കാർക്ക് ദീപാവലിക്കും ശമ്പളം കിട്ടിയില്ല

കിങ്ഫിഷറിലെ 3000 ജോലിക്കാര്‍ക്ക് ദീപാവലിക്ക് മുമ്പായി എല്ലാ ശമ്പളവും തന്നുതീര്‍ക്കാമെന്ന് പറഞ്ഞ കിങ്ഫിഷര്‍ അധികൃതര്‍ വാക്കുപാലിച്ചില്ല.കഴിഞ്ഞമാസം ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി നടത്തിയ ചര്‍ച്ചയിലാണ് ശമ്പളം ദിപാവലിക്ക് നൽകാമെന്ന വാഗ്ദാനം നടത്തിയത്.മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പൈലറ്റുമാരും എന്‍ജിനീയര്‍മാരും പണിമുടക്കിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെലൈസന്‍സ് സിവില്‍ ഏവിയേഷന്‍ വകുപ്പ് റദ്ദാക്കിയിരുന്നു.