ഗൂഗിളിന്റെ ശിശുദിന ഡൂഡിൾ

single-img
14 November 2012

കുട്ടികൾക്കായി ഗൂഗിൾ നടത്തിയ ഡൂഡിൾ 4 ഗൂഗിൾ മത്സരത്തിലെ വിജയി അരുൺ കുമാർ യാഥവ് വരച്ച ചിത്രമാണു ഇന്ന് ഗൂഗിൾ ഹോം പേജിനെ അലങ്കരിക്കുക.കേന്ദ്രീയ വിദ്യാലയ ചണ്ഡീഗഡിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണു അരുൺ കുമാർ.കഥകളിയും കലപ്പയേന്തിയ കർഷകനേയും മയിലിനേയും ഉൾക്കൊള്ളിച്ചാണു അരുൺ ചിത്രം വരച്ചിരിക്കുന്നത്

മലയാളിയായ വാസുദേവൻ ദീപക്കാണു ഗൂഗിൾ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത്.ദേവഗിരി സിഎംഐ സ്കൂളിലെ വിദ്യാർഥിയാണു ദീപക്